2010, സെപ്റ്റംബർ 29, ബുധനാഴ്‌ച
2009, ഒക്‌ടോബർ 28, ബുധനാഴ്‌ച
സ്നേഹം
എന്‍ പ്രിയസഖീ, നീയെന്നെ
എത്രമേല്‍ സ്നേഹിക്കുന്നു.
താങ്ങുവാന്‍ കഴിയുന്നില്ല-
നിന്റെ ഈ സ്നേഹം
നിന്‍ സ്നേഹബാണമേറ്റു, ഞാന്‍
നിലത്തു വീഴും നേരം, നീ
അരികിലുണ്ടാവുമോ? എനിക്ക് മയങ്ങുവാന്‍
സ്നേഹമാം നിന്‍ മടിത്തട്ടുമായ്
നിന്റെ സ്നേഹത്തില്‍ പൊതിഞ്ഞ കൈവിരലുകള്‍
എന്‍ മുടിയിഴകളിലൂടെ തഴുകുന്നേരം-
പാതി മയക്കത്തിലെങ്കിലും, എന്‍ വിരല്‍
സ്പര്‍ശനം നീയും കൊതിച്ചുവോ?
നിന്‍ ചുടുചുംബനം അറിയുന്നു ഞാനെങ്കിലും
തിരിച്ചു നല്‍കുവാന്‍ കഴിയാതെ നിശ്ചലം
യാത്രയാകുന്നു ഞാന്‍ നശ്വരമാം ലോകത്തിലേക്കു
ഇനിയും മരിക്കാത്ത നിന്‍ സ്നേഹത്തിന്റെ
"ഓര്‍മ്മക്കുറിപ്പുകളുമായ്"
2009, സെപ്റ്റംബർ 2, ബുധനാഴ്‌ച
ഒരു ഓണം കൂടി
അങ്ങനെ ഒരു ഓണം കൂടി കടന്നു പോയി, നാടിനെ വിട്ടു നിന്നിട്ടുള്ള കുവൈറ്റിലെ മൂന്നാമത്തെ ഓണം.ഇത്തവണത്തെ ഓണവും പതിവ് ജോലിതിരക്കുകള്‍ക്ക് ഇടയില്‍ തന്നെ ആയിരുന്നു.ജോലി കഴിഞ്ഞ് വൈകുന്നേരം വീട്ടിലെത്തിയ ഞാന്‍ കുറെ മനുഷ്യപാമ്പുകളെ കണ്ടു മുറിയിലേക്ക് കയറി......(ഓണമായിട്ട് നമ്മുടെ സ്വന്തം പുന്നപ്ര ബൈജുവിന്‍റെ ചില കഥാപാത്രങ്ങളെ ഓര്‍മ്മിക്കാനായി കൂടുകാര്‍ തന്ന അവസരം... അറിയാതെ നന്ദി പറഞ്ഞു പോയി അവര്‍ക്ക്).വ്രതത്തിന്‍റെ ക്ഷീണം കാരണം കുറച്ചു നേരം കിടന്നതിനു ശേഷം നാട്ടിലെ ഓണവിശേഷം അറിയാനായി വീട്ടിലേക്കു വിളിച്ചു. പിന്നീട് കേരളത്തിലെ ഓണത്തെ കുറിച്ചുള്ള കൂടുതല്‍ വിശേഷങ്ങള്കായി നെറ്റിലെ പത്രങ്ങളിലൂടെ കയറിയിറങ്ങിയ എനിക്ക് കേരളത്തിലെ ഗുണ്ടാവിളയാട്ടങ്ങളുടെ പുതിയ മുഖങ്ങളെക്കുറിച്ചുള്ള പോലീസ് പ്രസ്താവനകള്‍ ആയിരുന്നു കാണാന്‍ കഴിഞ്ഞത്, കേരളാപോലീസ് ഒരു നാടക ഗ്രൂപ്പ് തുടങ്ങിയിരുന്നുവെങ്കില്‍ കൊള്ളാമെന്നു തോന്നിയ നിമിഷങ്ങള്‍, ലോകവാര്‍ത്തയില്‍ പോലും ഓണസമ്മാനമായി മലയാളിയുടെ കുപ്രസിദ്ധി, ഫാഷന്‍ ഡിസൈനറുടെ രൂപത്തില്‍ അമേരിക്കയില്‍.........
ഇന്‍റെര്‍നെറ്റിലെ സ്ക്രാപ്പുകളിലും മൊബൈല്‍ ഇന്ബോക്സ് സന്ദേശങ്ങളുടെ രൂപത്തിലും ഓണം ആഘോഷിച്ചു ശീലിച്ച ഇന്നത്തെ തലമുറയില്‍ ഉള്‍പെടുന്നതു കൊണ്ടായിരിക്കും ഓര്‍ക്കൂട്ടിലെ സ്ക്രാപ്പ് നോക്കിയപ്പോള്‍ കണ്ട പ്രവാസികളെ കുറിച്ചുള്ള കുറെ നഗ്നസത്യങ്ങള്‍..
ഞങ്ങള്‍ മരുഭൂമിയിലെ ചൂടിനോടും
മരം കോച്ചുന്ന തണുപ്പിനോടും പടവെട്ടി തളരുമ്പോള്‍...
അവരോ..... അക്കങ്ങള്‍ നിറഞ്ഞ കടലാസുമായ്
ബാങ്കുകള്‍ കയറിയിറങ്ങുന്നു..!!
ഞങ്ങള്‍ ഉണങ്ങിയ കൂബ്ബൂസും ഉള്ളിക്കറിയുമായ്
വിശപ്പടക്കുമ്പോള്‍...
അവര്‍ സല്‍ക്കാരങ്ങളൊരുക്കി
അതിഥികളെ കാത്തിരിക്കുന്നു..!!
ഞങ്ങള്‍ പിസ്തയും ബദാമും പാല്‍പ്പൊടിയും
അത്തറുമായ് വരുമ്പോള്‍...
അവര്‍ ചക്കയും മാങ്ങയും അച്ചാറും
ഏത്തക്കായും തന്ന് യാത്രയാക്കുന്നു..!!
ഞങ്ങളവരെക്കുറിച്ചോര്‍ത്ത്
തലയിണകള്‍ ഈറനാക്കുമ്പോള്‍...
അവര്‍ ദിര്‍ഹത്തിന്‍റെ മൂല്യം നോക്കി
കത്തുകളയച്ചു കൊണ്ടിരിക്കുന്നു..!!
ഞങ്ങള്‍ വിതയ്ക്കാന്‍ മാത്രം വിധിക്കപ്പെട്ടവര്‍...!!!!!!!
അവര്‍ കൊയ്യാനായ് കാത്തിരിക്കുന്ന ഭാഗ്യശാലികള്‍
ഓണമല്ലേ!!! ലോകത്തെവിടെയാണെങ്കിലും ഓണദിവസം ഒരു ഓണസദ്യയെങ്കിലും ഉണ്ണാത്ത മലയാളികള്‍ ഉണ്ടാവില്ലല്ലോ?.. തണുത്ത ഓണത്തിന്‍റെ തണുത്ത സദ്യ കഴിക്കാനായി ഞാനും ഇരുന്നു. മ്യൂസിക് സിസ്റ്റത്തില്‍ നിന്നും വരുന്ന ശിങ്കാരിമേളത്താല്‍ മുഖരിതമായ അന്തരീക്ഷത്തില്‍ വാഴയിലയില്‍ സദ്യ കഴിക്കാന്‍ തുടങ്ങിയ എനിക്ക് നാട്ടിലെ ഓണത്തിന്‍റെ ഓര്‍മ്മ തന്ന ദൈവത്തിനോടും ഇവിടുത്തെ മെസ്സുകാരനോടും നന്ദി പറഞ്ഞു.ഉച്ചയ്ക്ക് ഉണ്ടാക്കിയ സദ്യ ആയതിനാലാവും പാല്പായസത്തിനൊരു രുചി വ്യത്യാസം തോന്നിയെങ്കിലും,അതു വകവെച്ചില്ല.ഇന്നത്തെ വ്രതം കൊണ്ടുള്ള വിശപ്പ് അത്രേം അസഹ്യം ആയിരുന്നു.അപ്പോഴും തൊട്ടടുത്ത മുറിയുള്ള പാമ്പുകള്‍ പത്തി താഴ്ത്തിയിരുന്നില്ല. മുറിയിലേക്ക് കയറിയ എന്നെ സഹമുറിയന്‍ വിളിച്ചു “ഒരോണക്കാഴ്ച്ച കാണാമെന്നു പറഞ്ഞു” അവിടെ ചെന്നപ്പോള്‍ കാണാന്‍ കഴിഞ്ഞത് ഉറങ്ങാനായി കട്ടിലില്‍ പടം പൊഴിച്ച നിലയില്‍ കിടക്കുന്ന നമ്മുടെ പാവം ഒരു പാമ്പിനെയാണ്.
എല്ലാം കഴിഞ്ഞ് എന്നത്തെയും പോലെ ഡയറിയില്‍ ചിലതെങ്കിലും കുറിച്ചിടാമെന്നു കരുതി ഡയറി എടുത്തു കുറെ നേരം വെറുതെ ഇരുന്നു. മനസ്സില്‍ ചെറുപ്പകാലത്തെ ഓണത്തിന്‍റെ "ഓര്‍മ്മക്കുറിപ്പുകള്‍" മിന്നി മറയുന്നു. സ്കൂള്‍ പഠനകാലത്തെ ഓണക്കാലം. പ്രത്യേകിച്ച് ഓണപ്പരീക്ഷ കഴിഞ്ഞതിന്‍റെ സന്തോഷത്തിലായിരിക്കും. ഓണാവധിക്കായി സ്കൂള്‍ അടച്ചുകഴിഞ്ഞാല്‍ പിന്നെ ആഘോഷത്തിന്‍റെ നാളുകളാണു. കൂട്ടുകാരോടൊപ്പം കളിക്കാം, ദൂരെയുള്ള ബന്ധുവീടുകളില്‍ പോകാം, വീട്ടുകാരുടെ വഴക്ക് കേള്‍ക്കാതെ നമ്മുടേതായ ലോകത്തില്‍ കഴിയാന്‍ കിട്ടുന്ന പത്ത് സുന്ദര ദിനങ്ങള്‍.സ്കൂളില്‍ പോകാനുള്ള ദിവസങ്ങളില്‍ ഉറക്കമുനരുന്നതിനെകാല്‍ നേരത്തെ എഴുന്നേല്‍ക്കും ആ ദിവസങ്ങളില്‍,സ്കൂളില്‍ പോകേണ്ടല്ലോ എന്ന സന്തോഷത്തില്‍....
ഇന്‍റെര്‍നെറ്റിലെ സ്ക്രാപ്പുകളിലും മൊബൈല്‍ ഇന്ബോക്സ് സന്ദേശങ്ങളുടെ രൂപത്തിലും ഓണം ആഘോഷിച്ചു ശീലിച്ച ഇന്നത്തെ തലമുറയില്‍ ഉള്‍പെടുന്നതു കൊണ്ടായിരിക്കും ഓര്‍ക്കൂട്ടിലെ സ്ക്രാപ്പ് നോക്കിയപ്പോള്‍ കണ്ട പ്രവാസികളെ കുറിച്ചുള്ള കുറെ നഗ്നസത്യങ്ങള്‍..
കുടുംബങ്ങള്‍ക്കോ... സ്വര്‍ഗ്ഗതുല്യം...!!!
ഞങ്ങള്‍ മരുഭൂമിയിലെ ചൂടിനോടും
മരം കോച്ചുന്ന തണുപ്പിനോടും പടവെട്ടി തളരുമ്പോള്‍...
അവരോ..... അക്കങ്ങള്‍ നിറഞ്ഞ കടലാസുമായ്
ബാങ്കുകള്‍ കയറിയിറങ്ങുന്നു..!!
ഞങ്ങള്‍ ഉണങ്ങിയ കൂബ്ബൂസും ഉള്ളിക്കറിയുമായ്
വിശപ്പടക്കുമ്പോള്‍...
അവര്‍ സല്‍ക്കാരങ്ങളൊരുക്കി
അതിഥികളെ കാത്തിരിക്കുന്നു..!!
ഞങ്ങള്‍ പിസ്തയും ബദാമും പാല്‍പ്പൊടിയും
അത്തറുമായ് വരുമ്പോള്‍...
അവര്‍ ചക്കയും മാങ്ങയും അച്ചാറും
ഏത്തക്കായും തന്ന് യാത്രയാക്കുന്നു..!!
ഞങ്ങളവരെക്കുറിച്ചോര്‍ത്ത്
തലയിണകള്‍ ഈറനാക്കുമ്പോള്‍...
അവര്‍ ദിര്‍ഹത്തിന്‍റെ മൂല്യം നോക്കി
കത്തുകളയച്ചു കൊണ്ടിരിക്കുന്നു..!!
ഞങ്ങള്‍ വിതയ്ക്കാന്‍ മാത്രം വിധിക്കപ്പെട്ടവര്‍...!!!!!!!
അവര്‍ കൊയ്യാനായ് കാത്തിരിക്കുന്ന ഭാഗ്യശാലികള്‍
എല്ലാം കഴിഞ്ഞ് എന്നത്തെയും പോലെ ഡയറിയില്‍ ചിലതെങ്കിലും കുറിച്ചിടാമെന്നു കരുതി ഡയറി എടുത്തു കുറെ നേരം വെറുതെ ഇരുന്നു. മനസ്സില്‍ ചെറുപ്പകാലത്തെ ഓണത്തിന്‍റെ "ഓര്‍മ്മക്കുറിപ്പുകള്‍" മിന്നി മറയുന്നു. സ്കൂള്‍ പഠനകാലത്തെ ഓണക്കാലം. പ്രത്യേകിച്ച് ഓണപ്പരീക്ഷ കഴിഞ്ഞതിന്‍റെ സന്തോഷത്തിലായിരിക്കും. ഓണാവധിക്കായി സ്കൂള്‍ അടച്ചുകഴിഞ്ഞാല്‍ പിന്നെ ആഘോഷത്തിന്‍റെ നാളുകളാണു. കൂട്ടുകാരോടൊപ്പം കളിക്കാം, ദൂരെയുള്ള ബന്ധുവീടുകളില്‍ പോകാം, വീട്ടുകാരുടെ വഴക്ക് കേള്‍ക്കാതെ നമ്മുടേതായ ലോകത്തില്‍ കഴിയാന്‍ കിട്ടുന്ന പത്ത് സുന്ദര ദിനങ്ങള്‍.സ്കൂളില്‍ പോകാനുള്ള ദിവസങ്ങളില്‍ ഉറക്കമുനരുന്നതിനെകാല്‍ നേരത്തെ എഴുന്നേല്‍ക്കും ആ ദിവസങ്ങളില്‍,സ്കൂളില്‍ പോകേണ്ടല്ലോ എന്ന സന്തോഷത്തില്‍....
അങ്ങനെ ഞാന്‍ ഡയറിയില്‍ എഴുതിത്തുടങ്ങി...”ഇന്ന് ഓണം“. അപ്പോഴേക്കും പുറത്ത് വലിയ ശബ്ദം കേട്ടു. ഏതോ പ്ലാസ്റ്റിക്പാത്രത്തില്‍ തട്ടുന്നതു പോലെ, ശ്രദ്ദിച്ചപ്പോള്‍ “പടയണി” കൊട്ടാനായി ശ്രമിക്കുന്നതാണെന്നു മനസ്സിലായി. ഞാന്‍ വാതില്‍ തുറക്കാതിരുന്നതിനാലാവും കുറെ അധികം ഉച്ചത്തില്‍ ശബ്ദം ഉണ്ടാക്കി അവര്‍ തിരിഞ്ഞ് നടന്നു. വീണ്ടും ഓര്‍മ്മയുടെ നിറം മങ്ങാത്ത ബാല്യകാലത്തിലെ ഓണക്കാലത്തിലേക്ക് ഒരു നിമിഷം പോയി, ബാല്യത്തില്‍ വീടിനു അടുത്തുള്ള ചേട്ടന്മാരുടെ പുലികളി സംഘത്തിന്‍റെ കൂടെ പോയി തിരിച്ചു വീട്ടില്‍ എത്തിയപ്പോള്‍ വീട്ടുകാരുടെ തല്ല് കിട്ടിയതും, കുറെ കാലങ്ങള്‍ക്ക് ശേഷം എന്‍റെ കാലവും വന്നപ്പോള്‍ കൂട്ടുകാരുടെ കൂടെ പുലികളി സംഘമായി വീടുകള്‍തോറും പോയി വിക്രിതികള്‍ കാട്ടിയതുമൊക്കെ ഇന്നും സുഖമുള്ള ഓര്‍മ്മകള്‍...
ഈ നിറം മങ്ങാത്ത ഓര്‍മ്മകളുടെ ഇടയില്‍ ഇന്നത്തെ ഓണം എന്റെ ഡയറി താളുകളെ പോലും സങ്കടപെടുത്തുമെന്നോര്‍ത്ത് "ഇന്ന് ഓണം" എന്നുമാത്രമെഴുതി ഡയറിയടച്ചുകൊണ്ട് വീണ്ടും കൊതിപ്പിക്കുന്ന സന്തോഷിപ്പിക്കന്ന,ഇടക്ക് ഒന്ന് വേദനിപ്പിക്കുന്ന ആ ബാല്യകാലത്തെ ഓര്‍മ്മകളുമായി ഉറക്കത്തെ പ്രതീക്ഷിച്ച് ഞാന്‍ കിടന്നു..........2009, ഓഗസ്റ്റ് 14, വെള്ളിയാഴ്‌ച
എന്റെ ദേശാടന പക്ഷി
അവള്‍ എനിക്ക് എന്നും ഒരു ദേശാടന പക്ഷി ആയിരുന്നു. കഴിഞ്ഞ ഓഗസ്റ്റ് മാസത്തില്‍ ഏതോ ഒരു പകലില്‍ അവള്‍ എനിക്ക് വേണ്ടി ഒരു “ഹായ്“, നല്‍കി... അന്ന് എനിക്ക് അത് ഒട്ടും അസാധാരണം തോന്നാത്ത ഒരു സംഭവം മാത്രം ആയിരുന്നു.. ഈ ഇലക്ട്രോണിക് വലയില്‍ ഇത് ഒരു സാധാരണം മാത്രം... ഈ വലയില്‍ നിന്നും എന്‍റെ കൂട് തേടി വന്നവള്‍ ആയിരുന്നോ എന്ന് അറിയാത്തത് കാരണം അന്ന് അവള്‍ക്ക് ഒരു മറുപടി നല്‍കാന്‍ ഞാന്‍ മടിച്ചു... പക്ഷെ ദിവസങ്ങള്‍ക്ക് ശേഷം വീണ്ടും അവളുടെ ഒരു ഹായ് കൂടി, അതിന് സ്നേഹത്തോടെ ഞാന്‍ മറുപടി നല്‍കി.. അത് ഒരു തുടക്കമായിരുന്നു . പിന്നീട് എന്നും അവള്‍ക്ക് വേണ്ടി ആയി എന്‍റെ കാത്തിരിപ്പ്.... വൈക്കോലും കമ്പികളും കൊണ്ടുള്ള ഒരു സാധാരണ കൂടിന് പകരം എന്‍റെ എല്ലാ സ്നേഹം നിറച്ച് പട്ടു പോലെ ഒരു കൂട് ഞാന്‍ ഒരുക്കി വെച്ചു അവള്‍ക്ക് വേണ്ടി മാത്രം.. ആ കൂട്ടില്‍ ഞങ്ങടെത് മാത്രമായി ഒരു ലോകം സൃഷ്ടിച്ച് ഒത്തിരി സ്നേഹത്തോടെ ഒത്തിരി സ്വപ്‌നങ്ങള്‍ നെയ്തു കൂട്ടി തുടങ്ങിയിരുന്നു..
ഞാന്‍ അവളുടേതാകാന്‍ ആഗ്രഹിച്ചു എന്നും എന്നെന്നും ......എന്ന്നും പുതുമ നിറഞ്ഞു നില്‍ക്കുന്ന അവളുടെ കണ്ണുകളില്‍ നോക്കിയിരുന്നു കുറെ കഥകള്‍ കുറെ വിശേഷങ്ങള്‍ പറയാന്‍ ഞാന്‍ വല്ലാതെ കൊതിച്ചു..... ആ കണ്ണുകളില്‍ നോക്കിയിരുന്നു ഞാന്‍ പകലും ആ രാത്രി ഇരുണ്ട് അടുത്ത പകല്‍ ആകുന്നത് വരേം ..... സ്നേഹിച്ച് പോയിരുന്ന്നു ഞാന്‍ അവളെ അത്രക്കും.. ഇടക്ക് എപ്പോഴൊക്കയോ അവളും..... അതിന് ഒത്തിരി സന്തോഷങ്ങളും നന്ദിയും കൊണ്ട് ഞാന്‍ അവളെ മൂടി ... പാവം ശ്വാസം മുട്ടിയിട്ടുണ്ടാകും ....അത് കൊണ്ട് ആകാം, വീണ്ടും ജീവിക്കാന്‍ കൊതിയായിട്ടാകും അവള്‍ എന്‍റെ വലയത്തില്‍ നിന്ന്...... പട്ടു കൊണ്ടുള്ളതാണെങ്കിലും വേദനിപ്പിക്കുന്ന എന്‍റെ കൂട്ടില്‍ നിന്നും പറന്നു പോകാന്‍ ശ്രമിച്ചു.. അത് എന്നില്‍ വീണ്ടും വീണ്ടും അവളെ കൂടെ നിര്‍ത്താനുള്ള വാശിയായി... എന്നും അവള്‍ കൂടെ ഉണ്ടാകാന്‍ ഒത്തിരി കൊതിച്ചു.... അത്രേം തന്നെ പ്രാര്‍ത്ഥിച്ചു എന്നും... എന്നും എന്‍റെ ആ കൂടിന്‍റെ മുന്നിലെക്കുള്ള കാലൊച്ച കാതോര്‍ത്തിരുന്നു...
ആ കിളികൊഞ്ജലുകള്‍ ഇന്ന് നിലച്ചു... എന്നില്‍ നിന്ന് മാറി, ജീവിക്കാനുള്ള ആഗ്രഹത്തില്‍ അവള്‍ പോയി എങ്ങോട്ടോ... ഇന്ന് എപ്പോഴും, ഏത് നേരവും ഞാന്‍ എന്നും കിടന്നു ഉറങ്ങാന്‍ ആഗ്രഹിച്ച അവളുടെ ആ മാറ്, എന്നും പുതുമ നിറഞ്ഞു നില്‍ക്കുന്ന അവളുടെ കണ്ണുകളും , ആ നോട്ടവും, ചുംബിക്കാന്‍ ആയി തുളുമ്പി നില്‍കുന്ന അവളുടെ ആ ചുണ്ടുകളും കാണാനായി ഞാന്‍ കാത്തിരിക്കുന്നു.... പക്ഷെ ഇന്നവള്‍ വേറെ എവിടെയോ ആണ്.. മറ്റൊരു കൂട് തേടി അവള്‍ പറന്നു പോയ് എന്നെ ഇവിടെ, ഈ കൂട്ടില്‍ തനിച്ചാക്കി...
ഇന്ന് ഈ ഓഗസ്റ്റില്‍ വീണ്ടും അവള്‍ ഈ കൂട് തേടി വരും എന്ന പ്രതീക്ഷയില്‍ പട്ടു വിരിച്ചു അണയാത്ത സ്നേഹത്തിന്റെ നാളം തെളിച്ച് അവള്‍ക്കു വേണ്ടി മാത്രമായി ഈ കൂട്ടില്‍ തനിച്ച് ഞാന്‍ കാത്തിരിക്കുന്നു... ദേശാടന പക്ഷികള്‍ക്ക് വഴി തെറ്റാറില്ലത്രേ ... അവള്‍ക്കു എന്‍റെ കൂട്ടിലേക്കുള്ള ഈ വഴി തെറ്റാതിരിക്കട്ടെ... അവള്‍ക്കു മറന്നു പോകാതിരിക്കട്ടെ ഈ വഴി... എന്നേലും വഴി തെറ്റിയെങ്കിലും അവള്‍ വരും എന്ന പ്രതീക്ഷയില്‍ ......
എന്‍റെ ദേശാടന പക്ഷിയെ കാത്ത്......
2009, മേയ് 8, വെള്ളിയാഴ്‌ച
2009, ജനുവരി 25, ഞായറാഴ്‌ച
ഒരു ബലിപെരുന്നാള്‍ ദിനം...[ആലപ്പുഴ ബീച്ച്]
08-12-2008....എനിക്ക് മറക്കാനാവാത്ത ഒരു ബലിപെരുന്നാള്‍ ആയിരുന്നു.....കുവൈറ്റില്‍ നിന്ന് അവധിക്ക് നാട്ടില്‍ എത്തിയ ഞാന്‍ മിക്കവാറും ദിവസങ്ങളില്‍ കൂട്ടുകാര്‍ക്കൊപ്പം ആലപ്പുഴ ബീച്ചില്‍ എത്തുമായിരുന്നു.. പതിവു പോലെ ബലിപെരുന്നാള്‍ ദിനത്തിലും ബീച്ചില്‍ വന്നു... അന്നു അവിടെ എത്തിയ ഞാന്‍ ഒരു മുഖം പരതുകയായിരുന്നു... എന്നെ ഒരുപാടു സ്വധീനിച്ച ആ മുഖം.. അവള്‍ അവിടെ എത്താമെന്നു പറഞ്ഞിരുന്നത് വെറുതെ ആയിരുന്നോ...എങ്കിലും മനസ്സില്‍ ഒത്തിരി ആഗ്രഹത്തോടെ അതു വഴി നടന്ന ഞാന്‍ അവളെ ഇന്ത്യന്‍ കോഫീ ഹൌസിനു സമീപം നില്‍ക്കുന്നതു കണ്ടു... അതു വഴി കടന്നു പോയ എന്നെ നോക്കി അവളുടെ ബന്ധുവിനൊപ്പം എന്തു ചെയ്യണമെന്നറിയാതെ നില്‍ക്കുകയായിരുന്നു.. അവളെ അധികം ശ്രദ്ധിക്കാതെ നടന്നു നീങ്ങിയ എനിക്ക് അവളെ വീണ്ടും കാണണമെന്നുണ്ടായിരുന്നു.... കുറച്ചുസമയം കഴിഞ്ഞു എന്റെ മൊബൈല്‍ ഫോണിലേക്ക് “എന്താ വലിയ ജാടയിലാണോ” എന്നൊരു സന്ദേശം എത്തി... സത്യത്തില്‍ എനിക്കുണ്ടായ ജാള്യതയായിരുന്നു അതിന്നു പിന്നില്‍...
അപ്പോഴേക്കും നേരം ഇരുട്ടിത്തുടങ്ങി... വീണ്ടും കാണണമെന്ന ആഗ്രഹം കൊണ്ടു ഞാന്‍ അവളെ ഫോണില്‍ വിളിച്ചു എവിടെയാണെന്ന് തിരക്കി.. അവള്‍ പറഞ്ഞതു പ്രകാരം അവളെ തിരക്കി,ബീച്ചിന്റെ മോടി കൂട്ടാനായി പുതുതയി പണികഴിച്ച പടികള്‍ക്കരുകല്‍ ഞാന്‍ എത്തി.. അവിടെയെങും അവളെ എനിക്ക് കണ്ടെത്താനായില്ല.. വീണ്ടും വിളിച്ചു ശരിയായ ഇടം മനസ്സിലാക്കി അവളെ കണ്ടെത്തി... അവള്‍ അവളുടെ ബന്ധുക്കള്‍ക്കൊപ്പം അവിടെ ഇരിക്കുകയായിരുന്നു.. എന്റെ കൂട്ടുകാരെയും വിളിച്ചു ഞാന്‍ അവരുടെ സമീപത്തായി ഇരുന്നു (ഈ സമയം എന്റെ കൂട്ടുകാര്‍ക്ക്, പതിവില്ലാതെ എന്താണ് ഞാന്‍ അവിടെ ഇരുന്നതെന്ന് മനസ്സിലായിരുന്നില്ല......, ഐസ്ക്രീമും കപ്പലണ്ടിയും വാങ്ങി കൊടുത്തു ഞാന്‍ അവരെ അവിടെ ഇരുത്തി)അവിടെ ഞങള്‍ പരസ്പരം കുറെ നേരം നോക്കിയിരുന്നു.. പരസ്പരം എന്തെങ്കിലും പറയണമെന്നു തോന്നുന്ന നേരം എസ്.എം.എസ് ഞങള്‍ക്ക് ഒരു മാര്‍ഗ്ഗമായി... (എസ്.എം.എസ് കണ്ടുപിടിച്ച ആള്‍ക്ക് നന്ദി പറഞ്ഞ നിമിഷം)..
അതിനിടയില്‍ അവിടെ ഭീകരാന്തരീക്ഷം പടര്‍ത്തിക്കൊണ്ടു ചെറിയ തോതില്‍ സംഘര്‍ഷം ഉണ്ടായി...ആ ആള്‍ക്കൂട്ടത്തിലും ഞങ്ങള്‍ തനിച്ചായിരുന്നു.. അതിലൊന്നും ശ്രദ്ധിക്കാതെ ഞങള്‍ നോട്ടങ്ങളിലൂടെ സംസാരിച്ചുകൊണ്ടിരുന്നു. മണി 8.15 കഴിഞ്ഞു... അവള്‍ അവിടെ നിന്നും പോകുവാനായി എഴുന്നേറ്റു... അവള്‍ അവിടെ നിന്നും നടന്നു നീങ്ങുന്നേരവും തിരിഞ്ഞു തിരിഞ്ഞു എന്നെ നോക്കുന്നുണ്ടായിരുന്നു...തിരിച്ചു പോകാമെന്ന ആരുടെയോ വാക്കിനു ചുവട്പിടിച്ച് ഞങ്ങളും അവിടെ നിന്നും തിരിച്ചു... പോകുന്നതിനിടയില്‍ മണ്ണില്‍ ഉയര്‍ന്നു നിന്ന ഒരു കല്ലില്‍ കാലുതട്ടി ഞാന്‍ വീണു...
അവിടെ നിന്നും എഴുന്നേറ്റു നോക്കുമ്പോള്‍ ഞാന്‍ കട്ടിലിന്നു താഴെ ആയിരുന്നു.സമയം 9 കഴിഞ്ഞിരുന്നു അപ്പോള്‍, ഉച്ചയൂണ് കഴിഞ്ഞു കിടന്ന ഞാന്‍ എഴുന്നേറ്റപ്പോള്‍....അന്നത്തെ പ്രോഗ്രാമായ ബീച്ചില്‍ പോക്ക് അതോടെ മുടങ്ങിയിരുന്നു....
ലേബലുകള്‍:
ഒരു ഉച്ചമയക്കം......
പ്രകൃതിയുടെ ഭംഗി...തേക്കടി യാത്രയിലെ കാഴ്ച......
ബാംബൂ ഹോം..കുവൈറ്റിലെ വിരസതയില്‍ നിന്ന് അവധിക്കാലത്ത് നാട്ടില്‍ എത്തിയ ഞാന്‍ കൂട്ടുകാര്‍ക്കൊപ്പം തേക്കടിയില്‍ പോയപ്പോള്‍ വഴിതെറ്റി എത്തിയത് ഇവിടെ.....നേരം ഉച്ചയായി നല്ല വിശപ്പുമുണ്ട്....അടുത്ത വീട്ടില്‍ കല്യാണമാണ്... അടുത്തെങ്ങും ഒരു കടയുമില്ല...ഞങളില്‍ ഒരാള്‍ കല്യാണത്തിന് കയറാമെന്നു പറഞ്ഞു...വിദ്യാഭാസകാലത്തെ വികൃതി വീണ്ടും തലപൊക്കുകയാണോ എന്നു ചിന്തിച്ചു,അതില്‍ നിന്നും അവനെ വിലക്കി.... അടുത്തുണ്ടായിരുന്ന കുട്ടികളോട് ശരിയായ വഴി ചോദിച്ചു......വീണ്ടും വരാമെന്ന വാക്കുമായ് അവിടെ നിന്നും യാത്ര തിരിച്ചു.... ശരിയായ വഴി തേടി.................
ലേബലുകള്‍:
മുള വീട്....തേക്കടിയിലെ കാഴ്ച
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)