2009, ജനുവരി 25, ഞായറാഴ്‌ച

ഒരു ബലിപെരുന്നാള്‍ ദിനം...[ആലപ്പുഴ ബീച്ച്]



08-12-2008....എനിക്ക് മറക്കാനാവാത്ത ഒരു ബലിപെരുന്നാ‍ള്‍ ആയിരുന്നു.....കുവൈറ്റില്‍ നിന്ന് അവധിക്ക് നാട്ടില്‍ എത്തിയ ഞാന്‍ മിക്കവാറും ദിവസങ്ങളില്‍ കൂട്ടുകാര്‍ക്കൊപ്പം ആലപ്പുഴ ബീച്ചില്‍ എത്തുമായിരുന്നു.. പതിവു പോലെ ബലിപെരുന്നാള്‍ ദിനത്തിലും ബീച്ചില്‍ വന്നു... അന്നു അവിടെ എത്തിയ ഞാന്‍ ഒരു മുഖം പരതുകയായിരുന്നു... എന്നെ ഒരുപാടു സ്വധീനിച്ച ആ മുഖം.. അവള്‍ അവിടെ എത്താമെന്നു പറഞ്ഞിരുന്നത് വെറുതെ ആയിരുന്നോ...എങ്കിലും മനസ്സില്‍ ഒത്തിരി ആഗ്രഹത്തോടെ അതു വഴി നടന്ന ഞാന്‍ അവളെ ഇന്ത്യന്‍ കോഫീ ഹൌസിനു സമീപം നില്‍ക്കുന്നതു കണ്ടു... അതു വഴി കടന്നു പോയ എന്നെ നോക്കി അവളുടെ ബന്ധുവിനൊപ്പം എന്തു ചെയ്യണമെന്നറിയാതെ നില്‍ക്കുകയായിരുന്നു.. അവളെ അധികം ശ്രദ്ധിക്കാതെ നടന്നു നീങ്ങിയ എനിക്ക് അവളെ വീണ്ടും കാണണമെന്നുണ്ടായിരുന്നു.... കുറച്ചുസമയം കഴിഞ്ഞു എന്റെ മൊബൈല്‍ ഫോണിലേക്ക് “എന്താ വലിയ ജാടയിലാണോ” എന്നൊരു സന്ദേശം എത്തി... സത്യത്തില്‍ എനിക്കുണ്ടായ ജാള്യതയായിരുന്നു അതിന്നു പിന്നില്‍...
അപ്പോഴേക്കും നേരം ഇരുട്ടിത്തുടങ്ങി... വീണ്ടും കാണണമെന്ന ആഗ്രഹം കൊണ്ടു ഞാന്‍ അവളെ ഫോണില്‍ വിളിച്ചു എവിടെയാണെന്ന് തിരക്കി.. അവള്‍ പറഞ്ഞതു പ്രകാരം അവളെ തിരക്കി,ബീച്ചിന്റെ മോടി കൂട്ടാനായി പുതുതയി പണികഴിച്ച പടികള്‍ക്കരുകല്‍ ഞാന്‍ എത്തി.. അവിടെയെങും അവളെ എനിക്ക് കണ്ടെത്താനായില്ല.. വീണ്ടും വിളിച്ചു ശരിയായ ഇടം മനസ്സിലാക്കി അവളെ കണ്ടെത്തി... അവള്‍ അവളുടെ ബന്ധുക്കള്‍ക്കൊപ്പം അവിടെ ഇരിക്കുകയായിരുന്നു.. എന്റെ കൂട്ടുകാരെയും വിളിച്ചു ഞാന്‍ അവരുടെ സമീപത്തായി ഇരുന്നു (ഈ സമയം എന്റെ കൂട്ടുകാര്‍ക്ക്, പതിവില്ലാതെ എന്താണ് ഞാന്‍ അവിടെ ഇരുന്നതെന്ന് മനസ്സിലായിരുന്നില്ല......, ഐസ്ക്രീമും കപ്പലണ്ടിയും വാങ്ങി കൊടുത്തു ഞാന്‍ അവരെ അവിടെ ഇരുത്തി)അവിടെ ഞങള്‍ പരസ്പരം കുറെ നേരം നോക്കിയിരുന്നു.. പരസ്പരം എന്തെങ്കിലും പറയണമെന്നു തോന്നുന്ന നേരം എസ്.എം.എസ് ഞങള്‍ക്ക് ഒരു മാര്‍ഗ്ഗമായി... (എസ്.എം.എസ് കണ്ടുപിടിച്ച ആള്‍ക്ക് നന്ദി പറഞ്ഞ നിമിഷം)..
അതിനിടയില്‍ അവിടെ ഭീകരാന്തരീക്ഷം പടര്‍ത്തിക്കൊണ്ടു ചെറിയ തോതില്‍ സംഘര്‍ഷം ഉണ്ടായി...ആ ആള്‍ക്കൂട്ടത്തിലും ഞങ്ങള്‍ തനിച്ചായിരുന്നു.. അതിലൊന്നും ശ്രദ്ധിക്കാതെ ഞങള്‍ നോട്ടങ്ങളിലൂടെ സംസാരിച്ചുകൊണ്ടിരുന്നു. മണി 8.15 കഴിഞ്ഞു... അവള്‍ അവിടെ നിന്നും പോകുവാനായി എഴുന്നേറ്റു... അവള്‍ അവിടെ നിന്നും നടന്നു നീങ്ങുന്നേരവും തിരിഞ്ഞു തിരിഞ്ഞു എന്നെ നോക്കുന്നുണ്ടായിരുന്നു...തിരിച്ചു പോകാമെന്ന ആരുടെയോ വാ‍ക്കിനു ചുവട്പിടിച്ച് ഞങ്ങളും അവിടെ നിന്നും തിരിച്ചു... പോകുന്നതിനിടയില്‍ മണ്ണില്‍ ഉയര്‍ന്നു നിന്ന ഒരു കല്ലില്‍ കാലുതട്ടി ഞാന്‍ വീ‍ണു...
അവിടെ നിന്നും എഴുന്നേറ്റു നോക്കുമ്പോള്‍ ഞാന്‍ കട്ടിലിന്നു താഴെ ആയിരുന്നു.സമയം 9 കഴിഞ്ഞിരുന്നു അപ്പോള്‍, ഉച്ചയൂണ് കഴിഞ്ഞു കിടന്ന ഞാ‍ന്‍ എഴുന്നേറ്റപ്പോള്‍....അന്നത്തെ പ്രോഗ്രാമായ ബീച്ചില്‍ പോക്ക് അതോടെ മുടങ്ങിയിരുന്നു....

14 അഭിപ്രായങ്ങൾ:

  1. Hi.. Very good posting .. Ilike the sahithyam... Keep on writing..
    wish u all the best..

    Regds..

    ORMAKAL

    മറുപടിഇല്ലാതാക്കൂ
  2. orkunnu njan ninne ,,,,
    nee en pranayasangeethamayi therichuvannenkil ennil alinju theernnuvenkil thakarum venuvayi hridayam padumbol manasil nombaram aazhathilekku nirayum ormathan vedannayil theeritha oru pannineerpoovayi nee. oru naal karalin chillin priyanayi nee. athu thallithakarthu enn hridayathin nombaram nalki nee enn evideyo ?
    priyanne nombaram sahikunnathilum aazhathilekku enniyum nee enne arinjillenkil ambeythu veezhuthiya oru pravinne polle pidanju njan marichuveezhum mathetho lokathekku maanjamaarum.....

    മറുപടിഇല്ലാതാക്കൂ
  3. nalla rasamulla novell pola thonunnu thaniku ezhuthu kaaran aakanulla kazhivundu onnu athinu samayam kandathi koode njan prarthikkam than nalla ezhuthu kaaran aakan by

    മറുപടിഇല്ലാതാക്കൂ
  4. രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.

    മറുപടിഇല്ലാതാക്കൂ
  5. സ്വപ്നങ്ങളെ നിങ്ങള്‍ സ്വര്‍ഗ്ഗ കുമാരികളല്ലോ.........keep on writting

    മറുപടിഇല്ലാതാക്കൂ
  6. രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.

    മറുപടിഇല്ലാതാക്കൂ
  7. സ്വപ്നങ്ങളെ നിങ്ങള്‍ സ്വര്‍ഗ്ഗ കുമാരികളല്ലോ.........keep on writting

    മറുപടിഇല്ലാതാക്കൂ
  8. രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.

    മറുപടിഇല്ലാതാക്കൂ
  9. അജ്ഞാതന്‍2009, മേയ് 11 3:31 PM

    swapnam kollam
    superrrrrrrrrrrrrr
    inkane swpnam kandal mathiyo???????
    a penkuttiye kandupidikende???????
    dream anelum kollam................
    oru novel ezhuthikude??????????????
    nalla sahithyam....................

    മറുപടിഇല്ലാതാക്കൂ
  10. ഒരു ബ്ലോഗ് അഡ്മിനിസ്ട്രേറ്റർ ഈ അഭിപ്രായം നീക്കംചെയ്തു.

    മറുപടിഇല്ലാതാക്കൂ
  11. ഡാ..ഡാ.ഡാ .. ബേണ്ട ..ബേണ്ടാ (വേണ്ടാ).. മോനെ ഇത് സ്വപ്നമൊന്നുമല്ല, മോന്യേ... ഇവളിപ്പോള്‍ എവിടെയാ ഉള്ളത് പറ പറ ..

    മറുപടിഇല്ലാതാക്കൂ
  12. അജ്ഞാതന്‍2010, മേയ് 1 4:06 AM

    yes,,u have a literature ability..so develop ur writing and become a good literaturer...All the best Ansar.....(i agreed above opinion...so tell me,, frankly ......who's & where's she?

    മറുപടിഇല്ലാതാക്കൂ
  13. അഭിപ്രായം എഴുതിയ എല്ലാവര്ക്കും.. എന്റെ നന്ദി അറിയിക്കുന്നു..... വീണ്ടും എന്റെ പോസ്റ്റുകള്‍ വായിച്ചു... നിങ്ങളുടെ അഭിപ്രായം അറിയിക്കു....

    മറുപടിഇല്ലാതാക്കൂ