2009, ഒക്‌ടോബർ 28, ബുധനാഴ്‌ച

സ്നേഹം



എന്‍ പ്രിയസഖീ, നീയെന്നെ
എത്രമേല്‍ സ്നേഹിക്കുന്നു.
താങ്ങുവാന്‍ കഴിയുന്നില്ല-
നിന്റെ ഈ സ്നേഹം

നിന്‍ സ്നേഹബാണമേറ്റു, ഞാന്‍
നിലത്തു വീഴും നേരം, നീ
അരികിലുണ്ടാവുമോ? എനിക്ക് മയങ്ങുവാന്‍
സ്നേഹമാം നിന്‍ മടിത്തട്ടുമായ്

നിന്റെ സ്നേഹത്തില്‍ പൊതിഞ്ഞ കൈവിരലുകള്‍
എന്‍ മുടിയിഴകളിലൂടെ തഴുകുന്നേരം-
പാതി മയക്കത്തിലെങ്കിലും, എന്‍ വിരല്‍
സ്പര്‍ശനം നീയും കൊതിച്ചുവോ?

നിന്‍ ചുടുചുംബനം അറിയുന്നു ഞാനെങ്കിലും
തിരിച്ചു നല്‍കുവാന്‍ കഴിയാതെ നിശ്ചലം
യാത്രയാകുന്നു ഞാന്‍ നശ്വരമാം ലോകത്തിലേക്കു
ഇനിയും മരിക്കാത്ത നിന്‍ സ്നേഹത്തിന്റെ

         "ഓര്‍മ്മക്കുറിപ്പുകളുമായ്"

6 അഭിപ്രായങ്ങൾ:

  1. അജ്ഞാതന്‍2011, ജൂൺ 25 8:09 AM

    യാത്രയാകുന്നു ഞാന്‍ നശ്വരമാം ലോകത്തിലേക്കു
    ഇനിയും മരിക്കാത്ത നിന്‍ സ്നേഹത്തിന്റെ


    സ്നേഹത്തിന്റെ മാറാപ്പുമായി യാത്രതുടരുക. കൂട്ട്നുന്ടെന്നുമി സ്നേഹമെന്ന് ഓര്‍തീടുക. നല്ലവരികള്‍ ആശംസകള്‍

    മറുപടിഇല്ലാതാക്കൂ
  2. അജ്ഞാതന്‍2012, ജൂലൈ 10 3:07 PM

    orikkalum marakkanavilla muthe ninte sneham,,,,

    മറുപടിഇല്ലാതാക്കൂ
  3. അജ്ഞാതന്‍2012, ജൂലൈ 28 7:57 AM

    നിന്‍ ചുടുചുംബനം അറിയുന്നു ഞാനെങ്കിലും
    തിരിച്ചു നല്‍കുവാന്‍ കഴിയാതെ നിശ്ചലം
    യാത്രയാകുന്നു ഞാന്‍ നശ്വരമാം ലോകത്തിലേക്കു
    ഇനിയും മരിക്കാത്ത നിന്‍ സ്നേഹത്തിന്റെ

    മറുപടിഇല്ലാതാക്കൂ