അവള്‍ എനിക്ക് എന്നും ഒരു ദേശാടന പക്ഷി ആയിരുന്നു. കഴിഞ്ഞ ഓഗസ്റ്റ് മാസത്തില്‍ ഏതോ ഒരു പകലില്‍ അവള്‍ എനിക്ക് വേണ്ടി ഒരു “ഹായ്“, നല്‍കി... അന്ന് എനിക്ക് അത് ഒട്ടും അസാധാരണം തോന്നാത്ത ഒരു സംഭവം മാത്രം ആയിരുന്നു.. ഈ ഇലക്ട്രോണിക് വലയില്‍ ഇത് ഒരു സാധാരണം മാത്രം... ഈ വലയില്‍ നിന്നും എന്‍റെ കൂട് തേടി വന്നവള്‍ ആയിരുന്നോ എന്ന് അറിയാത്തത് കാരണം അന്ന് അവള്‍ക്ക് ഒരു മറുപടി നല്‍കാന്‍ ഞാന്‍ മടിച്ചു... പക്ഷെ ദിവസങ്ങള്‍ക്ക് ശേഷം വീണ്ടും അവളുടെ ഒരു ഹായ് കൂടി, അതിന് സ്നേഹത്തോടെ ഞാന്‍ മറുപടി നല്‍കി.. അത് ഒരു തുടക്കമായിരുന്നു . പിന്നീട് എന്നും അവള്‍ക്ക് വേണ്ടി ആയി എന്‍റെ കാത്തിരിപ്പ്.... വൈക്കോലും കമ്പികളും കൊണ്ടുള്ള ഒരു സാധാരണ കൂടിന് പകരം എന്‍റെ എല്ലാ സ്നേഹം നിറച്ച് പട്ടു പോലെ ഒരു കൂട് ഞാന്‍ ഒരുക്കി വെച്ചു അവള്‍ക്ക് വേണ്ടി മാത്രം.. ആ കൂട്ടില്‍ ഞങ്ങടെത് മാത്രമായി ഒരു ലോകം സൃഷ്ടിച്ച് ഒത്തിരി സ്നേഹത്തോടെ ഒത്തിരി സ്വപ്‌നങ്ങള്‍ നെയ്തു കൂട്ടി തുടങ്ങിയിരുന്നു..
ഞാന്‍ അവളുടേതാകാന്‍ ആഗ്രഹിച്ചു എന്നും എന്നെന്നും ......എന്ന്നും പുതുമ നിറഞ്ഞു നില്‍ക്കുന്ന അവളുടെ കണ്ണുകളില്‍ നോക്കിയിരുന്നു കുറെ കഥകള്‍ കുറെ വിശേഷങ്ങള്‍ പറയാന്‍ ഞാന്‍ വല്ലാതെ കൊതിച്ചു..... ആ കണ്ണുകളില്‍ നോക്കിയിരുന്നു ഞാന്‍ പകലും ആ രാത്രി ഇരുണ്ട് അടുത്ത പകല്‍ ആകുന്നത് വരേം ..... സ്നേഹിച്ച് പോയിരുന്ന്നു ഞാന്‍ അവളെ അത്രക്കും.. ഇടക്ക് എപ്പോഴൊക്കയോ അവളും..... അതിന് ഒത്തിരി സന്തോഷങ്ങളും നന്ദിയും കൊണ്ട് ഞാന്‍ അവളെ മൂടി ... പാവം ശ്വാസം മുട്ടിയിട്ടുണ്ടാകും ....അത് കൊണ്ട് ആകാം, വീണ്ടും ജീവിക്കാന്‍ കൊതിയായിട്ടാകും അവള്‍ എന്‍റെ വലയത്തില്‍ നിന്ന്...... പട്ടു കൊണ്ടുള്ളതാണെങ്കിലും വേദനിപ്പിക്കുന്ന എന്‍റെ കൂട്ടില്‍ നിന്നും പറന്നു പോകാന്‍ ശ്രമിച്ചു.. അത് എന്നില്‍ വീണ്ടും വീണ്ടും അവളെ കൂടെ നിര്‍ത്താനുള്ള വാശിയായി... എന്നും അവള്‍ കൂടെ ഉണ്ടാകാന്‍ ഒത്തിരി കൊതിച്ചു.... അത്രേം തന്നെ പ്രാര്‍ത്ഥിച്ചു എന്നും... എന്നും എന്‍റെ ആ കൂടിന്‍റെ മുന്നിലെക്കുള്ള കാലൊച്ച കാതോര്‍ത്തിരുന്നു...
ആ കിളികൊഞ്ജലുകള്‍ ഇന്ന് നിലച്ചു... എന്നില്‍ നിന്ന് മാറി, ജീവിക്കാനുള്ള ആഗ്രഹത്തില്‍ അവള്‍ പോയി എങ്ങോട്ടോ... ഇന്ന് എപ്പോഴും, ഏത് നേരവും ഞാന്‍ എന്നും കിടന്നു ഉറങ്ങാന്‍ ആഗ്രഹിച്ച അവളുടെ ആ മാറ്, എന്നും പുതുമ നിറഞ്ഞു നില്‍ക്കുന്ന അവളുടെ കണ്ണുകളും , ആ നോട്ടവും, ചുംബിക്കാന്‍ ആയി തുളുമ്പി നില്‍കുന്ന അവളുടെ ആ ചുണ്ടുകളും കാണാനായി ഞാന്‍ കാത്തിരിക്കുന്നു.... പക്ഷെ ഇന്നവള്‍ വേറെ എവിടെയോ ആണ്.. മറ്റൊരു കൂട് തേടി അവള്‍ പറന്നു പോയ് എന്നെ ഇവിടെ, ഈ കൂട്ടില്‍ തനിച്ചാക്കി...
ഇന്ന് ഈ ഓഗസ്റ്റില്‍ വീണ്ടും അവള്‍ ഈ കൂട് തേടി വരും എന്ന പ്രതീക്ഷയില്‍ പട്ടു വിരിച്ചു അണയാത്ത സ്നേഹത്തിന്റെ നാളം തെളിച്ച് അവള്‍ക്കു വേണ്ടി മാത്രമായി ഈ കൂട്ടില്‍ തനിച്ച് ഞാന്‍ കാത്തിരിക്കുന്നു... ദേശാടന പക്ഷികള്‍ക്ക് വഴി തെറ്റാറില്ലത്രേ ... അവള്‍ക്കു എന്‍റെ കൂട്ടിലേക്കുള്ള ഈ വഴി തെറ്റാതിരിക്കട്ടെ... അവള്‍ക്കു മറന്നു പോകാതിരിക്കട്ടെ ഈ വഴി... എന്നേലും വഴി തെറ്റിയെങ്കിലും അവള്‍ വരും എന്ന പ്രതീക്ഷയില്‍ ......
എന്‍റെ ദേശാടന പക്ഷിയെ കാത്ത്......